തൃശ്ശൂര്‍ പൂരം നടത്താന്‍ അനുമതി; ജനപങ്കാളിത്തത്തിന് നിയന്ത്രണമില്ല




തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്താന്‍ അനുമതി. ജനപങ്കാളിത്തത്തിന് നിയന്ത്രണമുണ്ടാകില്ല. കളക്ടറും പൂരം സംഘാടക സമിതിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 
കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൂരംപ്രദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് പൂരം പൂര്‍ണമായും ഉപേക്ഷിക്കുമെന്ന നിലപാടിലേക്ക് പൂരം സംഘാടക സമിതി പോയിരുന്നു. 

പൂരം സംഘാടക സമിതി ഇന്ന് രാവിലെ മന്ത്രി വി.എസ്.സുനില്‍കുമാറും ഉച്ചതിരിഞ്ഞ് തൃശ്ശൂര്‍ ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പൂര്‍ണമായ അര്‍ഥത്തില്‍ പൂരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കും എന്ന് പൂരം സംഘാടക സമിതി അറിയിച്ചു. ഏപ്രില്‍ 23-നാണ് പൂരം

أحدث أقدم