തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഇന്നെത്തും



തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്ന പ്രിയങ്കഗാന്ധി ഇന്ന് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പര്യടനം നടത്തും. രാവിലെ പത്തേമുക്കാലിന് പ്രത്യേക വിമാനത്തില്‍ തലസ്ഥാനത്തെത്തുന്ന പ്രിയങ്ക കായംകുളത്തേക്ക് പോകും. കരുനാഗപ്പള്ളി,കൊല്ലം,കൊട്ടാരക്കര മണ്ഡലങ്ങളിലും പ്രചാരണം നടത്തും. നാലേകാലിന് വെഞ്ഞാറമൂട്ടിലും, നാലരയ്ക്ക് കാട്ടാക്കടയിലും പ്രിയങ്ക പ്രസംഗിക്കും. അഞ്ചരയ്ക്ക് പൂജപ്പുരയില്‍ നിന്ന് റോഡ് ഷോയില്‍ പങ്കെടുക്കും. വലിയതുറയിലാണ് സമാപനസമ്മേളനം. ബുധനാഴ്ച തൃശൂര്‍ ജില്ലയിലാണ് പര്യടനം.

أحدث أقدم