കേ​ര​ള​ത്തി​ൽ​നി​ന്നു വ​രു​ന്ന​വ​ർ​ക്ക് ത​മി​ഴ്നാ​ട്ടി​ൽ ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മ​ല്ല


ചെ​ന്നൈ: കേ​ര​ള​ത്തി​ൽ​നി​ന്നു വ​രു​ന്ന​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് ത​മി​ഴ്‌​നാ​ട്. ഇ​തു സം​ബ​ന്ധി​ച്ച് കേ​ര​ള ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​ക്ക് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​കി​.

72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ എ​ടു​ത്ത ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​രെ മാ​ത്ര​മേ അ​തി​ര്‍​ത്തി ക​ട​ത്തി​വി​ടു​ക​യു​ള്ളു എ​ന്ന വാ​ർ​ത്ത​യ്ക്കു പി​ന്നാ​ലെ​യാ​ണ് ത​മി​ഴ്നാ​ട് സർക്കാരിന്‍റെ വി​ശ​ദീ​ക​ര​ണ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം, ത​മി​ഴ്നാ​ടി​ന്‍റെ ഇ-​പാ​സ് ഉ​ള്ള​വ​രെ മാ​ത്ര​മേ സം​സ്ഥാ​ന​ത്തേ​ക്ക് ക​ട​ത്തി​വി​ടൂ​വെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള​ള യാ​ത്ര​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ല.
أحدث أقدم