മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.


തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍  കോവിഡ് വാക്‌സിന്‍ കുത്തിവയ്പ് സ്വീകരിച്ചു.രാവിലെ 11  തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ ഭാര്യ കമലക്കൊപ്പമാണ്  മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. 

രാഷ്ട്രപതി രാം നാഥ് കോവിന്ദും ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിക്കും. ന്യൂഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ നിന്നാണ് രാഷ്ട്രപതി കോവിഡ് വാക്‌സിന്‍ എടുക്കുക. 

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ഡോ. ഹര്‍ഷവര്‍ധന്‍, സംസ്ഥാന മന്ത്രിമാരായ കെ കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.
أحدث أقدم