ഈ​സ്റ്റ​ർ വി​ഷു ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ​വും സ്‌​പെ​ഷ​ൽ അ​രി വി​ത​ര​ണ​വും ഇന്ന് മു​ത​ൽ ആ​രം​ഭി​ക്കും.

ഈ​സ്റ്റ​ർ വി​ഷു ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ​വും സ്‌​പെ​ഷ​ൽ അ​രി വി​ത​ര​ണ​വും ഇന്ന് മു​ത​ൽ ആ​രം​ഭി​ക്കും.

ഭ​ക്ഷ്യ​വ​കു​പ്പാ​ണ് ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി കി​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ത​ര​ണം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ ക​ട​ക​ൾ വ​ഴി സ​ർ​ക്കാ​ർ സ്പെ​ഷ​ൽ അ​രി ന​ൽ​കു​ന്ന​ത് ത​ട​ഞ്ഞ തെ​ര. ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു. സ​ർ​ക്കാ​രി​ന് അ​രി​വി​ത​ര​ണം തു​ട​രാ​മെ​ന്നും ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ച​ര​ണ വി​ഷ​യം ആ​ക്ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

അ​രി​വി​ത​ര​ണം ത​ട​ഞ്ഞ ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ൽ. സം​സ്ഥാ​ന​ത്തെ മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കി​ലോ​യ്ക്ക് 15 രൂ​പ നി​ര​ക്കി​ൽ മാ​സം 10 കി​ലോ അ​രി ന​ൽ​കു​ന്ന ന​ട​പ​ടി​യാ​ണ് ക​മ്മീ​ഷ​ൻ ത​ട​ഞ്ഞ​ത്.


أحدث أقدم