ക​ട്ട​പ്പ​ന കാൽവരി മൗണ്ട് റോ​ഡി​ൽ വാ​ഴ​വ​ര​ക്ക് സ​മീ​പം ഓ​ട്ട​ത്തി​നി​ടെ കാ​റി​നു തീ​പി​ടി​ച്ചു



ക​ട്ട​പ്പ​ന കാൽവരി മൗണ്ട് റോ​ഡി​ൽ വാ​ഴ​വ​ര​ക്ക് സ​മീ​പം ഓ​ട്ട​ത്തി​നി​ടെ കാ​റി​നു തീ​പി​ടി​ച്ചു.
തി​രു​വ​ല്ല സ്വ​ദേ​ശി മാ​ത്യു പി. ​ജോ​സ​ഫിൻ്റെ കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. മാ​ത്യു​വും ഭാ​ര്യ​യും മ​ക്ക​ളു​മ​ട​ക്കം അ​ഞ്ചു​പേ​രാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

കാ​റി​നു തീ​പി​ടി​ച്ച​ത് മ​റ്റു​ വാഹ​ന യാ​ത്ര​ക്കാ​രാ​ണ് ശ്രദ്ധ​യി​ൽ​ പെ​ടു​ത്തി​യ​ത്.
വാ​ഹ​നം നി​ർ​ത്തി യാ​ത്ര​ക്കാ​ർ പു​റ​ത്തി​റ​ങ്ങു​മ്പോ​ഴേ​ക്കും തീ​ പ​ട​ർ​ന്നു ക​ഴി​ഞ്ഞി​രു​ന്നു. ഇ​വ​ർ പു​റ​ത്തി​റ​ങ്ങാ​ൻ വൈ​കി​യി​രു​ന്നെ​ങ്കി​ൽ വ​ൻ അ​പ​ക​ടം ഉ​ണ്ടാ​യേ​നെ. സ്ഥ​ല​ത്തെ​ത്തി​യ ക​ട്ട​പ്പ​ന അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന്​ തീയണക്കു​ക​യാ​യി​രു​ന്നു.
അ​പ്പോ​ഴേ​ക്കും വാ​ഹ​നം പൂ​ർ​ണ​മാ​യും ക​ത്തി​യി​രു​ന്നു.
Previous Post Next Post