തിരുവല്ല സ്വദേശി മാത്യു പി. ജോസഫിൻ്റെ കാറിനാണ് തീപിടിച്ചത്. മാത്യുവും ഭാര്യയും മക്കളുമടക്കം അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്.
കാറിനു തീപിടിച്ചത് മറ്റു വാഹന യാത്രക്കാരാണ് ശ്രദ്ധയിൽ പെടുത്തിയത്.
വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങുമ്പോഴേക്കും തീ പടർന്നു കഴിഞ്ഞിരുന്നു. ഇവർ പുറത്തിറങ്ങാൻ വൈകിയിരുന്നെങ്കിൽ വൻ അപകടം ഉണ്ടായേനെ. സ്ഥലത്തെത്തിയ കട്ടപ്പന അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണക്കുകയായിരുന്നു.
അപ്പോഴേക്കും വാഹനം പൂർണമായും കത്തിയിരുന്നു.