കോട്ടയത്തെ പ്രമുഖ സുവിശേഷ കച്ചവടക്കാരനെതിരെ എൻഫോഴ്‌സ്‌മെൻ്റ് നടപടികൾ ആരംഭിക്കുന്നു കോടികളുടെ കള്ളപ്പണം സമ്പാദിച്ചെന്ന് ചില കേന്ദ്രങ്ങൾ



കോട്ടയം: കെ.പി യോഹന്നാൻ എന്ന ക്രൈസ്തവ മതമേലധ്യക്ഷനെതിരായ എൻഫോഴ്‌സ്‌മെന്റ് റെയിഡിനു പിന്നാലെ അടുത്തതായി കുടുങ്ങാൻ പോകുന്നത് കോട്ടയം നഗരത്തിലെ വമ്പൻ പ്രാർത്ഥനാ വ്യവസായി. പ്രാർത്ഥനയിലൂടെയും രോഗശാന്തി ശുശ്രൂഷയിലൂടെയും കോടികൾ കീശയിലാക്കിയ കോട്ടയം നഗരത്തിലെ വമ്പൻ പ്രാർത്ഥനാ വ്യവസായിക്കെതിരെയാണ് ഇപ്പോൾ എൻഫോഴ്‌സ്‌മെൻ്റ് നടപടികൾ ആരംഭിക്കുന്നത്.

കോട്ടയം നഗരത്തിൽ ചീട്ടുകളിയും മറ്റ് അനധികൃത ഇടപാടുകളുമായി നടന്നയാളായിരുന്നു ഈ പ്രാർത്ഥനാ വ്യവസായി. പിന്നീട് വിദേശത്തേയ്ക്കു പോകുകയും,  ഇവിടെ ചില അനധികൃത ഇടപാടുകൾ നടത്തുകയും ചെയ്തു. ഇതിനു ശേഷം തിരികെ കേരളത്തിൽ എത്തിയ ഇദ്ദേഹം ഇവിടെ പ്രാർത്ഥനയും സജീവമായ ഇടപെടലുകളുമായി രംഗത്ത് എത്തുകയായിരുന്നു.

വർഷങ്ങൾക്ക് മുൻപ് മുച്ചീട്ട് കളിയും ഗുണ്ടായിസവുമായാണ് ഇയാൾ കോട്ടയം നഗരത്തിൽ വിലസി നടന്നിരുന്നത്. വിദേശത്തു നിന്നും മടങ്ങിയെത്തിയ ശേഷം വൈദികരുടെ ചുവടു പിടിച്ച് അൽപം ബൈബിളും തട്ടിപ്പ് പ്രാർത്ഥനകളും  പഠിച്ചു. ഇതിനു പിന്നാലെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ചെറിയ ഷെഡുകൾ വച്ച് പാർത്ഥനയും തുടങ്ങി. മനുഷ്യന്റെ ദുരിതങ്ങളും ബുദ്ധിമുട്ടുകളും, സങ്കടങ്ങളും വിറ്റായിരുന്നു ഇവരുടെ പ്രാർത്ഥന മുഴുവനും.

പ്രാർത്ഥനയ്ക്കായി എത്തുന്നവരുടെ ആഭരണങ്ങളും പണവും അടക്കം ഊരിവാങ്ങുകയായിയുരുന്നു ഇയാളുടെ രീതി. ഇത് കൂടാതെ വിദേശത്തു നിന്നടക്കം കോടികളുടെ ഫണ്ട് ഇദ്ദേഹത്തിനു ലഭിച്ചു. ഈ ഫണ്ടെല്ലാം തട്ടിയെടുത്താണ് ഇയാൾ വലിയ തോതിൽ ഇടപാടുകൾ ആരംഭിച്ചത്. മുൻപ് പല തവണ പലകോണുകളിൽ നിന്നടക്കം ഇയാൾക്കെതിരെ പരാതി ഉയർന്നെങ്കിലും ഒരു ഘട്ടത്തിലും നടപടികളുണ്ടായിരുന്നില്ല. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ പോലും പങ്കെടുപ്പിച്ച് കോട്ടയത്ത് വൻ പരിപാടി സംഘടിപ്പിച്ചും ഇയാൾ വാർത്തകളിൽ ഇടം നേടി.

എന്നാൽ, കള്ളപ്പണം കൊണ്ടു കെട്ടിപ്പൊക്കിയ കോട്ടകൾ തകരുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഈ പ്രാർത്ഥനാ വ്യവസായിക്കെതിരെ കോട്ടയം നഗരത്തിൽ നിന്നു തന്നെ എൻഫോഴ്സ്മെൻ്റിന് പരാതി ലഭിച്ചതായി  വിശ്വസനീയമായ കേന്ദ്രത്തിൽ നിന്നും വിവരം ലഭിച്ചു. ഇയാളുടെ സ്വത്ത് വിവരങ്ങളും ഇടപാടുകളും അടക്കം അന്വേഷണ വിധേയമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.  തുടരും


أحدث أقدم