വാഗമണ്‍ റോഡില്‍ വാഹനം കത്തിനശിച്ചു







ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ കാരികാടിന് സമീപം ട്രാവലര്‍ വാൻ കത്തിനശിച്ചു. ഇന്ന്  വൈകിട്ട് നാല് മണിയോടെയാണ് സംഭവം കയറ്റംകയറിയെത്തിയ വാഹനത്തില്‍ തീ പടരുകയായിരുന്നു. 

പിറവം സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് ആളുകള്‍ വെളിയിലിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. വാഗമണ്‍, ഈരാറ്റുപേട്ട സ്റ്റേഷനുകളില്‍ നിന്നും പോലീസ് സ്ഥലത്തെത്തിയിരുന്നു. വാഹനം ഏകദേശം പൂര്‍ണമായും കത്തിനശിച്ചു.

أحدث أقدم