കഴിഞ്ഞ ദിവസം കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ കുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി ആരോടും സംസാരിക്കാതെ മാറി ഇരിക്കുന്നത് കണ്ട വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് പ്രതി ഉപദ്രവിച്ച കാര്യം പറയുന്നത്.
പ്രതി നേരത്തെയും കുട്ടികളെ ഇതേ പോലെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് ഇയാൾക്കെതിരെ കേസെടുത്തത്.