അതൃപ്തി അറിയിച്ച് കെ മുരളീധരന്‍; പരിഭവം തീര്‍ക്കാന്‍ പ്രിയങ്ക വീണ്ടുമെത്തും



തിരുവനന്തപുരത്ത് വീണ്ടും പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെത്തുന്നു. നേമത്ത് കെ മുരളീധരനും കഴക്കൂട്ടത്ത് ഡോ എസ്എസ് ലാലിനും വോട്ടര്‍ഭ്യത്ഥിച്ചാണ് പ്രിയങ്കയെത്തുന്നത്.
ചൊവ്വാഴ്ച തിരുവനന്തപുരത്തെ വിവിധ മണ്ഡലങ്ങളില്‍ പ്രിയങ്ക പ്രചാരണത്തിനു വന്നെങ്കിലും നേമത്ത് എത്തിയിരുന്നില്ല. ഇതില്‍ കെ മുരളീധരന്‍ അതൃപ്തി അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പ്രിയങ്ക എത്തുന്നത്. നിര്‍ണായക മണ്ഡലമായ നേമത്ത് പ്രിയങ്ക എത്താത്തത് മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് വഴിവെക്കുമെന്ന് കെ മുരളീധരന്‍ അറിയിച്ചതിനെതുടര്‍ന്നാണ് പ്രിയങ്കയുടെ തീരുമാനം. ശനിയാഴ്ച ശ്രീ പെരുമ്പത്തൂര്‍ സന്ദര്‍ശിച്ച ശേഷം വൈകീട്ടായിരിക്കും രണ്ടിടത്തുമെത്തുക.

ഡോഎസ്എസ് ലാല്‍ പ്രിയങ്ക ഗാന്ധിയെ ബുധനാഴ്ച സന്ദര്‍ശിച്ചു. ലാലിനെപ്പോലെയുള്ള വ്യക്തി നിയമസഭയില്‍ ഉണ്ടാകണമെന്നും കഴക്കൂട്ടം നിവാസികളോട് വോട്ട് ചോദിക്കാന്‍ വീണ്ടും തിരുവനന്തപുരത്ത് എത്തുമെന്നും പ്രിയങ്ക പറഞ്ഞു. ബുധനാഴ്ച രാവിലെ തൃശൂരിലെ വിവിധ പ്രചാരണയോഗങ്ങളില്‍ പങ്കെടുത്ത ശേഷമാണ് പ്രിയങ്ക മടങ്ങിയത്.
أحدث أقدم