ഐ.എൻ.റ്റി.യു.സി അയർക്കുന്നം മണ്ഡലം കൺവൻഷൻ നടത്തി


അയർക്കുന്നം: യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ്മൻചാണ്ടിയുടെ ഇലക്ഷൻ പ്രചരണാർത്ഥം അയർക്കുന്നം മണ്ഡലം ഐ.എൻ.റ്റി.യു.സി കൺവൻഷൻ നടത്തി.ജില്ലാ സെക്രട്ടറി ജോയി കൊറ്റത്തിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡി.സി.സി ജനറൽസെക്രട്ടറി ബാബു കെ.കോര ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിജി നാകമറ്റം,ജെയിംസ് കുന്നപ്പള്ളി,ജോയിസ് കൊറ്റത്തിൽ,അഡ്വ.മുരളി കൃഷ്ണൻ, വിറ്റോമി ജോസഫ്, മോനി കളപ്പുരക്കൽ, സജി പനച്ചിക്കൽ,സണ്ണി കരിപ്പാക്കുറിച്ചി,ബേബി മുരിങ്ങയിൽ,ഷിനു ചെറിയാന്തറ തുടങ്ങിയവർ സംസാരിച്ചു.
أحدث أقدم