കണ്ണൂർ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
വർഗീയതുടെ ആൾ രൂപമാണ് അമിത് ഷാ എന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയതയെ എങ്ങനെ വളർത്തിയെടുക്കാമെന്ന് നോക്കുന്ന വ്യക്തിയാണ് അമിത് ഷാ. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തിൽവന്നു നടത്തിയതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
വർഗീയതയുടെ പ്രത്യേകത മതപരമായി വിഭജിക്കുകയാണ്. മനുഷ്യനെ മതപരമായി വിഭജിച്ച് ഉൻമൂലനം ചെയ്യുകയാണ് ഷായുടെ ലക്ഷ്യം. ഷാ ചില ചോദ്യങ്ങൾ തന്നോട് ചോദിച്ചു. അദ്ദേഹത്തിനോട് പറയാനുള്ളത് എതെങ്കിലും തട്ടിക്കൊണ്ടു പോകലിന്റെ ഭാഗമായി തനിക്ക് ജയിലിൽ കിടക്കേണ്ടിവന്നിട്ടില്ല. കൊലപാതകം, അപഹരണം തുടങ്ങിയ കേസുകൾ നേരിടേണ്ടിവന്നത് ആരാണെന്ന് ഷാ ഓർക്കണമെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.