കേരളത്തിൽ ഭരണ തുടർച്ച എന്ന് ടൈംസ് നൗ – സി വോട്ടർ സർവേ.






മുംബൈ: കേരളത്തിൽ ഭരണ തുടർച്ച എന്ന് ടൈംസ് നൗ – സി വോട്ടർ സർവേ. എൽ ഡി എഫ് 86 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം.യു ഡി എഫിന് പരമാവധി 60 സീറ്റ് വരെ ലഭിക്കും. ബിജെപിയ്ക്ക് പരമാവധി 2 സീറ്റ് മാത്രമേ ലഭിക്കൂ എന്നും സർവേ പ്രവചിക്കുന്നു.

78 മുതൽ 86 സീറ്റ് വരെ എൽ ഡി എഫ് നേടും എന്നാണ് സർവേ പറയുന്നത്

52 മുതൽ 60 സീറ്റ് വരെ യു ഡി എഫിന് പ്രവചിക്കുന്നു.0 മുതൽ 2 സീറ്റ് വരെയാണ് ബിജെപിയ്ക്ക് ലഭിക്കുക. ബാക്കിയുള്ളവർക്ക് 0 മുതൽ 2 സീറ്റ് വരെ ലഭിക്കാം.

42.9% വോട്ട് ഓഹരി ആണ് എൽ ഡി എഫിന് പ്രവചിക്കുന്നത്.37.6% വോട്ട് ഓഹരി ആണ് യു ഡി എഫിന് ലഭിക്കുക.14.4% വോട്ട് ബിജെപിയ്ക്ക് ലഭിക്കുമെന്നാണ് പ്രവചനം.

42.34% പേർ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണം എന്ന് അതിയായി ആഗ്രഹിക്കുന്നവർ ആണ്.പിണറായി വിജയന്റെ ഭരണത്തിൽ 36.36% പേർ അതിയായ തൃപ്തി രേഖപ്പെടുത്തുന്നു. തൃപ്തികരം എന്ന് പ്രവചിച്ചത് 39.66% പേരാണ്.
أحدث أقدم