നെൽ കർഷകർ രാപകൽ സമരത്തിൽ




കോട്ടയത്ത് നെല്ല് സംഭരണത്തിലെ തര്‍ക്കം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ രാപകല്‍ സമരം ആരംഭിച്ചു. ജില്ലാ പാഡി ഓഫീസിന് മുന്നിലാണ് സമരം. സംഭരിക്കുന്ന നെല്ലിന്റെ അളവില്‍ അധിക കിഴിവ് വേണമെന്ന മില്ല് ഉടമകളുടെ കടുംപിടുത്തമാണ് പ്രതിസന്ധിക്ക് കാരണം.

രണ്ട് ദിവസങ്ങളിലായി നടന്ന ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് നെല്‍ കര്‍ഷകര്‍ രാപകല്‍ സമരം ആരംഭിച്ചത്. ക്വിന്റലിന് മൂന്ന് കിലോ വരെ കിഴിവ് നല്‍കാന്‍ കര്‍ഷകര്‍ തയാറാണ്. എന്നാല്‍ ആറ് കിലോ കിഴിവ് വേണമെന്നാണ് മില്ലുടമകളുടെ ആവശ്യം. അനുകൂല തീരുമാനം ഉണ്ടാകും വരെ പ്രതിഷേധം തുടരുമെന്ന് സംയുക്ത കര്‍ഷക സമിതി അറിയിച്ചു.

പ്രളയത്തില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഇതുവരെ നഷ്പരിഹാരം ലഭിച്ചിട്ടില്ല. ഇതിന് പിന്നാലെ കൊവിഡ് പ്രതിസന്ധിയും മറികടന്ന് കൃഷിയിറക്കിയപ്പോഴാണ് നെല്ല് സംഭരണം മുടങ്ങിയത്.


Previous Post Next Post