രണ്ട് ദിവസങ്ങളിലായി നടന്ന ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് നെല്‍ കര്‍ഷകര്‍ രാപകല്‍ സമരം ആരംഭിച്ചത്. ക്വിന്റലിന് മൂന്ന് കിലോ വരെ കിഴിവ് നല്‍കാന്‍ കര്‍ഷകര്‍ തയാറാണ്. എന്നാല്‍ ആറ് കിലോ കിഴിവ് വേണമെന്നാണ് മില്ലുടമകളുടെ ആവശ്യം. അനുകൂല തീരുമാനം ഉണ്ടാകും വരെ പ്രതിഷേധം തുടരുമെന്ന് സംയുക്ത കര്‍ഷക സമിതി അറിയിച്ചു.
പ്രളയത്തില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഇതുവരെ നഷ്പരിഹാരം ലഭിച്ചിട്ടില്ല. ഇതിന് പിന്നാലെ കൊവിഡ് പ്രതിസന്ധിയും മറികടന്ന് കൃഷിയിറക്കിയപ്പോഴാണ് നെല്ല് സംഭരണം മുടങ്ങിയത്.