ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മ്മി​ച്ച അ​ന്ത​ർ​വാ​ഹി​നി ഐ​എ​ൻ​എ​സ് ക​ര​ഞ്ച് ഇ​നി നാ​വി​ക​സേ​ന​യു​ടെ ഭാ​ഗം




മും​ബൈ: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മ്മി​ച്ച അ​ന്ത​ർ​വാ​ഹി​നി ഐ​എ​ൻ​എ​സ് ക​ര​ഞ്ച് ഇ​നി നാ​വി​ക​സേ​ന​യു​ടെ ഭാ​ഗം. മും​ബൈ മാ​സ​ഗോ​ൺ ക​പ്പ​ൽ നി​ർ​മാ​ണ​ശാ​ല​യി​ലാ​ണ് ക​മ്മീ​ഷ​ൻ ചെ​യ്ത​ത്.

 ച​ട​ങ്ങി​ൽ നാ​വി​ക​സേ​ന മേ​ധാ​വി അ​ഡ്മി​റ​ൽ ക​രം​ബീ​ർ സിം​ഗ്, മു​ൻ നാ​വി​ക​സേ​ന മേ​ധാ​വി വി.​എ​സ് ഷെ​ഖാ​വ​ത്ത് അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. 1565 ട​ണ്‍ ഭാ​ര​മു​ള്ള ഈ ​അ​ന്ത​ര്‍​വാ​ഹി​നി. 

സ്കോര്‍പ്പിയന്‍ വിഭാഗത്തില്‍ പെടുന്ന അന്തര്‍വാഹിനിയാണ് ഐ​എൻ​എസ് കരഞ്ച്. ഡീസല്‍ ഇലക്ട്രിക്ക് അറ്റാക്ക് അന്തര്‍വാഹിനികളാണ് സ്കോര്‍പ്പിയന്‍ വിഭാഗത്തില്‍ വരുന്നത്. ഇത് ഇന്ത്യയുടെ ഈ വിഭാഗത്തില്‍പെടുന്ന മൂന്നാമത്തെ അന്തര്‍വാഹിനിയാണ്. ഐഎന്‍എസ് കല്‍വാരി, ഐഎന്‍എസ് ഖന്ധേരി എന്നിവ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാണ്. ഇവയും എംഡിഎല്ലില്‍ തന്നെയാണ് നിര്‍മ്മിച്ചത്.

ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനാണ് എംഡിഎല്ലിന് 2005ല്‍ ഇന്ത്യ ഓഡര്‍ നല്‍കിയത്. ഇപ്പോള്‍ നാവിക സേനയുടെ ഭാഗമായ ഐ​എൻ​എസ് കരഞ്ച് വെസ്റ്റേണ്‍ നേവല്‍ കമാന്‍റിന്‍റെ ഭാഗമാകും. 

ഫ്ര​ഞ്ച് ക​മ്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​സ​ഗോ​ൺ ഡോ​ക്ക് ലി​മി​റ്റ​ഡാ​ണ് (എം​ഡി​എ​ൽ) അ​ന്ത​ർ​വാ​ഹി​നി നി​ർ​മ്മി​ച്ച​ത്. അ​ന്ത​ർ​വാ​ഹി​നി​യു​ടെ ക​ട​ലി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.


أحدث أقدم