ഏറ്റുമാനൂർ സീറ്റ്: കോൺഗ്രസോ, കേരള കോൺഗ്രസോ എന്ന കാര്യത്തിൽ തീരുമാനമായില്ല






ഏറ്റുമാനൂർ സീറ്റ് സംബന്ധിച്ച് ഉഭയകക്ഷി ചർച്ച വഴിമുട്ടി യുഡിഎഫ്. ഏറ്റുമാനൂർ ആവശ്യപ്പെട്ട കോൺഗ്രസ് മൂവാറ്റുപുഴ വിട്ടുനൽകാമെന്ന ഉറപ്പ് നൽകാതിരുന്നതോടെയാണ് ചർച്ച വഴിമുട്ടിയത്.

ഇക്കാര്യം പി.ജെ ജോസഫുമായി നേരിട്ട് സംസാരിക്കുന്നതാണ് ഉചിതം എന്നുപറഞ്ഞ് കേരള കോൺഗ്രസ് നേതാക്കൾ യോഗത്തിൽനിന്ന് ഇറങ്ങി. ചർച്ച ആശാവഹമായ രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോയിട്ടുണ്ടെന്ന് ചർച്ചയ്ക്കുശേഷം മോൻസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. 

പാർട്ടി നേതാവ് പി.ജെ ജോസഫും കോൺഗ്രസ് നേതൃത്വവും സംസാരിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള എംഎൽഎ സുരേഷ് കുറുപ്പ് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവായതോടെ സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവനാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി.
 

أحدث أقدم