തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ട് വച്ച നിർദേശം തള്ളി കെ.പി.സി.സി. നാല് തവണ മത്സരിച്ച് ജയിച്ചവർക്ക് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന നിർദേശമാണ് കെ.പി.സി.സി തള്ളിയത്.
സീറ്റ് നഷ്ടപ്പെടാൻ സാധ്യതയുള്ളവരുടെ എതിർപ്പ് പരിഗണിച്ചാണ് കെ.പി.സി.സി നീക്കമെന്നാണ് വിവരം. ഹൈക്കമാൻഡ് നിർദേശം അപ്പാടെ അംഗീകരിച്ചാൽ വി.ഡി.സതീശൻ, കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കൾക്കൊന്നും തന്നെ സീറ്റ് ലഭിക്കുമായിരുന്നില്ല