എന്‍ ഡി എയുടെ പ്രചാരണങ്ങള്‍ക്ക് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലക്കാട് എത്തും





പാലക്കാട്:  എൻ ഡി എയുടെ  പ്രചാരണങ്ങള്‍ക്ക് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലക്കാട് എത്തും

പാലക്കാട് നിയോജക മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ ശ്രീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥമാണ് പ്രധാനമന്ത്രി എത്തുന്നതെങ്കിലും, ജില്ലയിലെ മുഴുവന്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥികളും പരിപാടിയുടെ ഭാഗമാകുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.

രാവിലെ 11 മണിക്ക് കോട്ടമൈതാനിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ മോദി ജനങ്ങളെ അഭിസംബോധന ചെയ്യും. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും മലമ്ബുഴ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ ഇ കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിക്കും.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, കര്‍ണാടക ചീഫ് വിപ്പ് സുനില്‍കുമാര്‍, പാലക്കാട് സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ.ശ്രീധരന്‍, ജില്ലാ അദ്ധ്യക്ഷന്‍ ഇ.കൃഷ്ണദാസ് എന്നിവര്‍ പങ്കെടുക്കും.
ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഹെലിപ്പാഡില്‍ രാവിലെ 10.45ന് ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ പാലക്കാട് നഗരസഭാ അദ്ധ്യക്ഷ പ്രിയ കെ.അജയന്‍, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍മാര്‍, സംസ്ഥാന ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാനായി കേരളത്തില്‍ എത്തുന്നത്.


أحدث أقدم