മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രളയവും, ഭൂചലനവും അതിജീവിക്കുമെന്ന് ജലകമ്മീഷൻ



മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രളയവും, ഭൂചലനവും അതിജീവിക്കാന്‍ ശേഷിയുള്ള തരത്തില്‍ സുരക്ഷിതമാണെന്ന് കേന്ദ്ര ജല കമ്മീഷന്‍ സുപ്രീംകോടതിയില്‍.

അണക്കെട്ടിന്റെ സുരക്ഷ നിരീക്ഷിക്കുന്നതിനായി ഉപസമിതി രൂപീകരിച്ചിരുന്നു.

എന്നാല്‍ മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്നാരോപിച്ച്‌ കോതമംഗലം സ്വദേശികള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഇവരുടെ ഹര്‍ജിയിലാണ് കേന്ദ്ര ജല കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും, ഉപസമിതി കൃത്യമായ ഇടവേളകളില്‍ അണക്കെട്ട് പരിശോധിക്കുന്നുണ്ടെന്നും തമിഴ്നാട് നേരത്തെ അറിയിച്ചിരുന്നു.


أحدث أقدم