കുവൈത്ത് :കുവൈത്തിൽ ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തി. വൈകീട്ട് അഞ്ച് മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക. കോവിഡ് കേസുകൾ വൻതോതിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി.
വ്യാഴാഴ്ച്ച വൈക്കീട്ട് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം വന്നത്. വിദേശികൾക്ക് പ്രവേശം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു യോഗത്തിൽ തീരുമാനം ഒന്നും ഉണ്ടായില്ല.