റാഫ് കോട്ടയം ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു നിസ്സാർ പാമ്പാടിയെ ജില്ലാ പ്രസിഡൻറ് ആയി തിരഞ്ഞെടുത്തു


കോട്ടയം: സ്ക്കൂൾ പാഠ്യ പദ്ധതികളിൽ റോഡുസുരക്ഷയെ കൂടി ഉൾപ്പെടുത്തി സമസ്ത മേഖലകളിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ ഒരു തുടർപരിപാടിയായി നില നിർത്തുകയും റോഡു സേഫ്ടിക്കായി ഒരു പ്രത്യേക വകുപ്പു രൂപീകരിച്ച് ഒരു മന്ത്രിയുടെ കീഴിൽ കൊണ്ടുവരികയും ചെയ്യണമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ.കെഎം. അബ്ദു സർക്കാറിനോടാവശ്യപ്പെട്ടു. ജനകീയ പങ്കാളിത്തം കൂടുതൽ വിപുലപ്പെടുത്തി റോഡുസുരക്ഷാ അഥോറിറ്റി പുനഃസംഘടിപ്പിച്ച് കാര്യക്ഷമമാക്കുകയും വേണം.
റോഡ് ആക്സിഡൻറ് ആക് ഷൻ ഫോറം (റാഫ്) കോട്ടയം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ച ഭാരവാഹികളേയും പ്രഖ്യാപിച്ചു. റിട്ട. പോലീസ് സൂപ്രണ്ട് പി സി. ഫിലിപ്പ് ( രക്ഷാധികാരി ), നിസ്സാർ പാമ്പാടി ( ജില്ലാ പ്രസിഡണ്ട്), റിട്ട. ജോയിൻ്റ് ആർടിഒ.റോയി തോമസ്, അഡ്വ.ബോബൻ ടി. തെക്കേൽ, കെഎം. കോശി (വൈസ് പ്രസിഡണ്ടുമാർ), ഓണമ്പിള്ളി രാധാകൃഷ്ണൻ (ജനറൽ സെക്രട്ടറി), പിസി. ഓംകുമാർ,ജോവാൻ മധുമല, പി എ. ജോസഫ്, പി കെ. ജോൺസൺ (ജോയിൻ്റ് സെക്രട്ടറിമാർ) കെ കെ.കരുണാകരൻ (ട്രഷറർ) എന്നിവരടങ്ങിയ ഇരുപത്തി ഒന്ന് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു.
പത്രസമ്മേളനത്തിൽ റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ കെഎം.അബ്ദു, ജനറൽ സെക്രട്ടറി വിജയൻ കൊളത്തായി, ഗോപി പൊന്മള, നിസ്സാർ പാമ്പാടി, ഓണമ്പിള്ളി രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.


أحدث أقدم