തിരുവനന്തപുരം: നാട് നന്നാകാന്‍ യുഡിഎഫ് തെരഞ്ഞെടുപ്പില്‍ പുതിയ മുദ്രാവാക്യവുമായി ഐക്യമുന്നണി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കൊപ്പം വാക്കുനല്‍കുന്നു യുഡിഎഫ് എന്നും പരസ്യത്തിലുണ്ട്. പ്രധാന മുദ്രാവാക്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രഖ്യാപിച്ചത്. ഐശ്വര്യ കേരളത്തിനായി വോട്ട് ചെയ്യാമെന്നതാണ് അഭ്യർത്ഥനയെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.
സർക്കാരിൻ്റെ അഴിമതികൾ ഉൾപ്പടെ യുഡിഎഫ് പ്രചരണ വിഷയമാക്കും. പിആർഡി പരസ്യത്തിലെ പൊള്ളത്തരം പുറത്ത് കൊണ്ട് വരും. ഐശ്വര്യകേരളം ലോകോത്തര കേരളം എന്ന പേരിൽ പ്രകടനപത്രിക തയ്യാറാക്കി വരികയാണെന്നും ചെന്നിത്തല വ്യക്തമാക്കി.