എറണാകുളം : കോതമംഗലത്ത് വീട്ടമ്മയെ പാടത്തിനു സമീപം തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.
അയിരൂർപാടം പാണ്ട്യാർപ്പിള്ളിൽ പരേതനായ അബ്ദുൽ കാദറിന്റെ ഭാര്യ ആമിന (66) ആണു മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് പശുവിനു പുല്ലരിയാനായി പാടത്തേക്കു പോയ ആമിന വളരെ നേരം കഴിഞ്ഞും തിരിച്ചെത്തിയില്ല. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നീരൊഴുക്കു കുറഞ്ഞ തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.
ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങള്‍ കാണാനില്ലെന്നു ബന്ധുക്കൾ പറഞ്ഞതോടെ കൊലപാതകമാണെന്നു സംശയമുയർന്നിട്ടുണ്ട്.