പുല്ലരിയാൻ പോയ വീട്ടമ്മയുടെ മൃതദേഹം തോട്ടിൽ

 



എ​റ​ണാ​കു​ളം :  കോ​ത​മം​ഗ​ല​ത്ത് വീ​ട്ട​മ്മ​യെ പാ​ട​ത്തി​നു സ​മീ​പം തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
അ​യി​രൂ​ർ​പാ​ടം പാ​ണ്ട്യാ​ർ​പ്പി​ള്ളി​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൽ കാ​ദ​റി​ന്‍റെ ഭാ​ര്യ ആ​മി​ന (66) ആ​ണു മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ശു​വി​നു പു​ല്ല​രി​യാ​നാ​യി പാ​ട​ത്തേ​ക്കു പോ​യ ആ​മി​ന വ​ള​രെ നേ​രം ക​ഴി​ഞ്ഞും തി​രി​ച്ചെ​ത്തി​യി​ല്ല. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നീ​രൊ​ഴു​ക്കു കു​റ​ഞ്ഞ തോ​ട്ടി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 
ഇ​വ​ർ ധ​രി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​നി​ല്ലെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞ​തോ​ടെ കൊ​ല​പാ​ത​ക​മാ​ണെ​ന്നു സം​ശ​യ​മു​യ​ർ​ന്നിട്ടുണ്ട്.


أحدث أقدم