രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച്‌ ബാങ്ക് ജീവനക്കാര്‍


കൊച്ചി: പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച്‌ ബാങ്ക് ജീവനക്കാര്‍. ഓള്‍ ഇന്ത്യ നാഷനലൈസ്ഡ് ബാങ്ക് ഓഫിസേഴ്സ് ഫെഡറേഷന്റെ (എ.ഐ.എന്‍.ബി.ഒ.എഫ്) നേതൃത്വത്തിലാണ് ഈ മാസം 15, 16, തീയതികളില്‍ പണിമുടക്ക്.

‘പൊതുമേഖല ബാങ്കുകളിലെ നിക്ഷേപത്തില്‍ 60 ശതമാനവും സാധാരണ ജനങ്ങളുടേതാണ്. എന്നാല്‍, വായ്പ നല്‍കുന്നത് ഏറെയും വന്‍കിടക്കാര്‍ക്കാണ്. 27 ബാങ്കുകളുണ്ടായിരുന്നത് ഇപ്പോള്‍ 12 ആയി ചുരുക്കി. ബാങ്കുകള്‍ വില്‍പനക്ക് വെച്ചിരിക്കുകയാണ്. പൊതുമേഖല ബാങ്കുകളുടെ പ്രാധാന്യത്തെക്കുറിച്ച്‌ ബോധവത്​കരിക്കാന്‍ പ്രചാരണ പരിപാടികള്‍ നടത്തും’ ​ ജനറല്‍ സെക്രട്ടറി പി. മനോഹരന്‍, ഭാരവാഹികളായ വിവേക്, ജോര്‍ജ് ജോസഫ്, ബിജു സോളമന്‍, ഫ്രാന്‍സിസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു
أحدث أقدم