കേരളത്തിലെ നാടൻ നേന്ത്രപ്പഴം യൂറോപ്യൻ രാജ്യങ്ങളിലേക്ക്; ഇന്ത്യയിലെ തന്നെ ആദ്യ പദ്ധതി

കൊച്ചി :വൻവിപണന സാധ്യത കണക്കിലെടുത്ത് കേരളത്തിൽ നിന്നും നാടൻ നേന്ത്രപ്പഴം യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനൊരുങ്ങുന്നു. സംസ്ഥാന കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വെജിറ്റബിള്‍ & ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളയുടെ നേതൃത്വത്തില്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണിത്.

സ്വകാര്യ കമ്പനികൾ പലതും വിദേശരാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നും വാഴപ്പഴം ഉൾപ്പെടെ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരു സംസ്ഥാനസര്‍ക്കാര്‍ നേരിട്ട് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ അഭിമാന പദ്ധതി സംബന്ധിച്ച് വിശദമായ വിവരങ്ങൾ തന്നെ പങ്കുവച്ചിട്ടുണ്ട്.

أحدث أقدم