കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കലാകാരന്മാരുടെ ഉറവിടമെന്ന് ചിന്തിക്കുന്നത് ശരിയല്ലെന്ന് ധര്‍മജന്‍





കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കലാകാരന്മാരുടെ ഉറവിടമെന്ന് ചിന്തിക്കുന്നത് ശരിയല്ലെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കലാകാരന്മാരുടെ ഉറവിടമെന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും ഒരു സര്‍വ്വേ നടത്തിയാല്‍ ഏറ്റവും കൂടുതല്‍ കലാകാരന്മാര്‍ ഉള്ളത് കോണ്‍ഗ്രസിലാണെന്നും നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. 

കോണ്‍ഗ്രസിലുള്ള കലാകാരന്മാരുടെ പേരു എടുത്ത് പറയുന്നില്ല. ഇനിയും സിനിമയില്‍ നിന്നു കൂടുതല്‍ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ധര്‍മജന്‍ പറയുന്നു.

തന്നോടൊപ്പം പിഷാരടി കൂടി വരുമ്പോള്‍ യുവാക്കള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകുമെന്ന് ധര്‍മ്മജന്‍. സിനിമയിലും മിമിക്രിയിലും മാത്രമേ താന്‍ ചിരിക്കാറുള്ളു. രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. എന്തുതന്നെയായാലും മരിക്കുന്നത് വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമായിരിക്കുമെന്നും ധർമ്മജൻ പറഞ്ഞു.

أحدث أقدم