ഭിക്ഷ യാചിച്ച് കടയിലെത്തി, പട്ടാപ്പകൽ മോഷണം; ദൃശ്യങ്ങൾ സിസിടിവിയിൽ വ്യാപാരികൾ ജാഗ്രതയിൽ



പാവറട്ടി: സെന്ററിലെ കടയിൽ പട്ടാപ്പകൽ നാടോടികളുടെ മോഷണം. കൂട്ടത്തോടെ എത്തിയ നാടോടി സംഘത്തിലെ ഒരാൾ 17 കിലോ ചെമ്പുകമ്പിയാണ് മോഷ്ടിച്ചത്. ഓറിയോൺ സെയിൽസ് കോർപറേഷൻ എന്ന ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് കടയിലാണ് മോഷണം നടന്നത്. ഉച്ചകഴിഞ്ഞ രണ്ടരയോടെ കുടിവെള്ളവും ഭിക്ഷയും യാചിച്ചാണ് 5 പേരടുങ്ങുന്ന നാടോടി സംഘം കടയിലെത്തിയത്

ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പല ദിശയിലേക്ക് നീങ്ങിയ സംഘത്തിലെ ഒരാൾ സ്റ്റോക്ക് മുറിയിൽ കയറിയാണ് എർത്തിങ്ങിനായി ഉപയോഗിക്കുന്ന ചെമ്പ് കമ്പി മോഷ്ടിച്ചത്. 14000 രൂപ വില വരും. മോഷണ ദൃശ്യങ്ങൾ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഇതടക്കം സ്ഥാപന ഉടമ പാവറട്ടി പൊലീസിൽ പരാതി നൽകി.
أحدث أقدم