കന്യാകുമാരി തീരത്ത് തുറമുഖം സ്ഥാപിക്കാനുള്ള കേന്ദ്ര പദ്ധതി പൂർണമായും ഉപേക്ഷിച്ചു; തമിഴ്‌നാട് മുഖ്യമന്ത്രി




 നാഗർകോവിൽ: കന്യാകുമാരി തീരത്ത് തുറമുഖം സ്ഥാപിക്കാനുള്ള കേന്ദ്ര പദ്ധതി പൂർണമായും ഉപേക്ഷിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. നാഗർകോവിലിൽ ശനിയാഴ്ച രാവിലെ എൻ.ഡി.എ. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

കേന്ദ്രം പദ്ധതി ഉപേക്ഷിച്ചിട്ടും പ്രതിപക്ഷം ജനങ്ങൾക്കിടയിൽ തെറ്റായ പ്രചാരണം നടത്തി ആശങ്ക പരത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണനേട്ടം കൊണ്ട് ജനങ്ങൾക്കിടയിൽ സർക്കാർ രൂപപ്പെടുത്തിയ പ്രതിച്ഛായ നഷ്ടപ്പെടുത്താൻ ഡി.എം.കെ.യും, കോൺഗ്രസും ഒറ്റക്കെട്ടായി കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

أحدث أقدم