പെരുമാറ്റ ചട്ട ലംഘനം ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പു രംഗത്തെ പരാതികളും ക്രമക്കേടുകളും അറിയിക്കാനായി സി വിജിൽ ആപ്പ്.
സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണിത്.
ഇതുവഴി അയയ്ക്കുന്ന പരാതികൾക്കു 100 മിനിറ്റിനകം നടപടിയുണ്ടാകും.
ചട്ട ലംഘനം കണ്ടാൽ അതു മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി സി വിജിൽ വഴി ജില്ലാ തിരഞ്ഞെടുപ്പു സെന്ററിലേക്ക് അയയ്ക്കാം.
അവിടെ നിന്നു സന്ദേശം അതതു നിയമസഭ മണ്ഡലങ്ങളിലെ സ്ക്വാഡുകൾക്കു കൈമാറും. അവർ ഉടൻ സ്ഥലത്തെത്തി നടപടി സ്വീകരിക്കും. സ്വീകരിച്ച നടപടി 100 മിനിറ്റിനകം പരാതിക്കാരനെ അറിയിക്കും. https://eci.gov.in/cvigil/ആപ് പ്ലേ സ്റ്റോറിൽ ഡൗൺലോഡ് ചെയ്യാം.