ബിജെപിയുടെ സാധ്യതാ പട്ടിക ഇന്ന് പൂര്‍ത്തിയാവും; സുരേന്ദ്രന്റെയും വി മുരളീധരന്റെയും കാര്യത്തില്‍ കേന്ദ്ര തീരുമാനം


കഴിഞ്ഞ തവണ ബിജെപി മത്സരിച്ചത് 99 സീറ്റിലാണ് ഇത്തവണ ഇതില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ ജനവിധി തേടും. കേന്ദ്ര മന്ത്രി വി മുരളീധരന്‍, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, നടന്‍ സുരേഷ് ഗോപി എന്നിവരുടെ കേന്ദ്ര ഘടകമാണ് തീരുമാനമെടുക്കുക. സുരേഷ് ഗോപി തിരുവനന്തപുരത്തോ തൃശൂരോ മത്സരിക്കണമെന്ന ആവശ്യവുമയര്‍ന്നിട്ടുണ്ട്. സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കാനാണ് സാധ്യത. കഴക്കൂട്ടത്ത് മത്സരിക്കുമോയെന്നതിന് ഉറപ്പില്ലെന്നും കേന്ദ്രപാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനം വരട്ടെയെന്നുമാണ് വി മുരളീധരന്‍ നേരത്തെ മാധ്യമങ്ങളോ
ട് പറഞ്ഞത്.

أحدث أقدم