തൊടുപുഴയിലെ ഇടത് സ്ഥാനാര്‍ത്ഥി പ്രൊഫ. കെ.ഐ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പര്യടനം നിര്‍ത്തി ആന്റണി ക്വാറന്റൈനില്‍ പ്രവേശിച്ചു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥിയാണ് ആന്റണി.
കഴിഞ്ഞ ദിവസമാണ് ആന്റണി കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്. കൊവിഡ് പരിശോധനയ്ക്ക് ശേഷവും ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. തൊടുപുഴ ടൗണ്‍ പള്ളിയില്‍ ഓശാന തിരുനാള്‍ കുര്‍ബാനയില്‍ സംബന്ധിച്ച ശേഷം അദ്ദേഹം നഗരസഭ പ്രദേശങ്ങളിലും മറ്റും കുടുംബയോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ഇത് കൂടാതെ മണ്ഡലത്തിലെ വിവിധ സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.