ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ മാണിയുടെ പരാമര്‍ശം . മുഖ്യമന്ത്രിയും മുന്നണി നേതൃത്വവും ഇതിനെ തള്ളി രംഗത്ത് വരികയും ചെയ്തു. ഇതോടെ 'ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിക്കുള്ള അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസിനും ഉള്ളതെന്ന നിലപാടിലേക്ക് ജോസ് കെ മാണി എത്തുകയായിരുന്നു.