കൊല്ലത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു. കൊല്ലം കുണ്ടറയിലാണ് കൊലപാതകം നടന്നത്.
ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് കൊലപാതകം നടന്നത്. മുന്നര മാസം പ്രായമുള്ള മകൾ അനൂപയെയാണ് മാതാവ് ദിവ്യ കൊലപ്പെടുത്തിയത്. വീട്ടിലാരുമില്ലാതിരുന്ന സമയത്തായിരുന്നു കൊല നടന്നത്. കുടിവെള്ള വിതരണ ജോലിക്കാരനായ പിതാവ് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.
ദിവ്യ മാനസ്സിക രോഗത്തിന് ചികിത്സയിൽ ആണെന്ന് ബന്ധുക്കൾ പറഞ്ഞു. കുഞ്ഞിൻ്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു.ദിവ്യയെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു.