നാട് ഇലക്ഷൻ ചൂടിലേയ്ക്ക് സ്ഥാനാർത്ഥികളുടെ ചിത്രമുള്ള ടീഷർട്ടും , മാസ്കും പുറത്തിറക്കി വ്യത്യസ്ഥത തേടി പ്രിൻറിംഗ് സ്ഥാപനങ്ങൾ



പാമ്പാടി : ഇലക്ഷൻ ചൂട് പിടിച്ചതിനൊപ്പം ചൂടൻ ആശയങ്ങളുമായി പ്രിൻറിംഗ് സ്ഥാപനങ്ങളും ഇലക്ഷനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു  ഈ കോവിഡ് കാലത്തും വളരെ വ്യത്യസ്ഥ ആശങ്ങളിലുടെ ശ്രദ്ധേയമായ  പാമ്പാടിയിലെ പ്രിൻ്റിംഗ് സ്ഥാപനമായ കളർ ഡ്രോപ്സ് ആണ് വേറിട്ട ആശയം പുറത്തിറക്കിയിരുന്നത് മികവാർന്ന പ്രിൻറിംഗ് വാഗ്ദാനം ചെയ്യുന്ന ഇവർ ഇത്തവണ ടീ ഷർട്ടിലും മാസ്കിലുമാണ്  വർണ്ണവിസ്മയം ഒരുക്കിയിരിക്കുന്നത് ഉമ്മൻ ചാണ്ടിയുടെയും , ജേയ്ക്കിൻ്റെയും മികവാർന്ന ചിത്രം ആലേഖനം ചെയ്ത ടീ ഷർട്ട് കണ്ടാൽ ആരും ഒന്ന് ശ്രദ്ധിക്കുമെന്ന് ഉറപ്പ് 
അത്ര മാത്രം കൃത്യതയും സുഷമതയോടുമാണ് പ്രിൻറിംഗ് 
കേരളത്തിലെ നിരവധി രാഷട്രീയ കക്ഷികൾ ഇതിനോടകം തന്നെ തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് കളർ ഡ്രോപ്സ് ഉടമ ഷാൻ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു ഫ്ലക്സ് പ്രിൻറിംഗിനും തിരക്ക് തുടങ്ങിക്കഴിഞ്ഞു ഒപ്പം സ്ഥാനത്ഥികളുടെ ചിഹ്നം ആലേഖനം ചെയ്തതും വീണ്ടും കഴുകി ഉപയോഗിക്കാവുന്നതുമായ ഗുണനിലവാരം ഉള്ള മാസ്ക്കുകളും ഇവർ നിർമ്മിക്കുന്നുണ്ട് 
കുടയിൽ സ്ഥാനാർകളുടെ ചിത്രവും ചിഹ്നവും പ്രിൻറ് ചെയ്യുന്ന സംവിധാനം ഉടൻ തന്നെ സജ്ജമാകുമെന്നും ഇദ്ധേഹം കൂടിച്ചേർത്തു 
أحدث أقدم