പാലാ നഗരസഭയില്‍ സിപിഎം കേരള കോണ്‍ഗ്രസ് എം അംഗങ്ങൾ തമ്മിലടിച്ചു




കോട്ടയം: പാലാ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. സിപിഎം കേരള കോണ്‍ഗ്രസ് എം അംഗങ്ങളാണ്‌ തമ്മിലടിച്ചത്. സംഭത്തില്‍ കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്ബിലും സി പി എം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിനും പരിക്കേറ്റു. ഇരുവരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.

ഭരണത്തിലേറിയത് മുതല്‍ ഇരുകക്ഷികളും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചേരുന്നതടക്കമുള്ള വിഷയങ്ങളിലായിരുന്നു തര്‍ക്കം ഇതിനിടെ ഇന്ന് രാവിലെ നഗരസഭ കൗണ്‍സില്‍ കൂടുതന്നതിനിടെ ഓട്ടോ സ്റ്റാന്‍ഡ്‌ സ്ഥാപിക്കുന്നതിലെ നിയമപ്രശ്നം പ്രശ്‌നം സിപിഎം കൗണസിലര്‍ ഉന്നയിച്ചു. ഇതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ എത്തുകയും പിന്നീട് വാക്ക് തര്‍ക്കവും കയ്യാങ്കളിയിലേക്കെത്തുകയുമായിരുന്നു.നേതാക്കള്‍ ഇടപെട്ട് തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.


أحدث أقدم