രാഷ്ട്രീയം ജയിച്ചു, വിദ്യാഭ്യാസം തോറ്റു'; പരീക്ഷകള്‍ മാറ്റി വെച്ചതിനെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം




കോഴിക്കോട് : ‍പരീക്ഷകള് മാറ്റി വെച്ചതിനെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം. കോഴിക്കോട് കൊടിയത്തൂരിലാണ് വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി പ്രതിഷേധിച്ചത്. 

'രാഷ്ട്രീയം ജയിച്ചു, വിദ്യാഭ്യാസം തോറ്റു' എന്ന ബാനര്‍ പിടിച്ച വിദ്യാര്‍ത്ഥികള്‍ പരീക്ഷ മാറ്റി വെച്ച നടപടിക്കെതിരെ മുദ്രാവാക്യവും വിളിച്ചു.

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രില്‍ എട്ടിലേക്കാണ് മാറ്റിവെച്ചത്. ഏപ്രില്‍ 8 മുതല്‍ 30 വരെയായിരിക്കും പരീക്ഷ നടക്കുക. എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. കമ്മീഷന്‍ അനുമതി നല്‍കിയതോടെയാണ് തീരുമാനം. ഈ മാസം 17ന് ആരംഭിക്കേണ്ട പരീക്ഷയാണ് മാറ്റിവെച്ചത്.
ഏപ്രില്‍ 6ന് പോളിങ് അവസാനിച്ച ശേഷം പരീക്ഷ എട്ടിന് ആരംഭിക്കും.

 10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റിവെക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്‍റെ ആവശ്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്. 

أحدث أقدم