കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ആറ്റെൻസ് അന്തരിച്ചു



കോപ്പൻഹേ​ഗൻ: കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ആറ്റെൻസ് അന്തരിച്ചു. 94 വയസ്സായിരുന്നു. നെതർലാൻഡ്സിലെ ബ്രബാൻഡിലെ ഡുയിസെലിലുള്ള വീട്ടിൽ ശനിയാഴ്ചയായിരുന്നു അന്ത്യം.

കാസറ്റ് ടേപ്പ് കണ്ടുപിടിച്ചു കൊണ്ട് അദ്ദേഹം പഴയ റീൽ ടു റീൽ ടേപ്പ് സമ്പ്രദായത്തിൽ വിപ്ലവം സൃഷ്ടിച്ചു. 1952ലാണ് അദ്ദേഹം ഫിലിപ്സ് കമ്പനിയിൽ ജോലിക്ക് ചേർന്നത്. എട്ട് വർഷങ്ങൾക്ക് ഉത്പന്ന വികസന വകുപ്പിന്റെ തലവനായി.

പിന്നീട് പോർട്ടബിൾ ടേപ്പ് റെക്കോർഡർ വികസിപ്പിച്ചെടുത്തു. 10 ലക്ഷം എണ്ണമാണ് അന്ന് വിറ്റുപോയത്. പിന്നീട് രണ്ട് വർഷത്തിന് ശേഷമാണ് അദ്ദേഹം കാസറ്റ് ടേപ്പ് കണ്ടുപിടിച്ചത്.

أحدث أقدم