യുവതിയെ പീഡിപ്പിച്ച കേസിൽ എസ് ഐ അറസ്റ്റിൽ






രാജസ്ഥാനിലെ ആൽവാറിൽ യുവതിയെ പീഡിപ്പിച്ച കേസിൽ എസ് ഐ അറസ്റ്റിൽ. ഖേർലി പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഭരത് സിംഗാണ് അറസ്റ്റിലായത്. പരാതി നൽകാനെത്തിയ 26കാരിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. മാർച്ച് 2നായിരുന്നു സംഭവം

ഭർത്താവിനെതിരെ പരാതി നൽകാനാണ് യുവതി സ്റ്റേഷനിലെത്തിയത്. പ്രശ്‌നത്തിൽ സഹായിക്കാമെന്നും കൂടുതൽ കാര്യങ്ങൾ അറിയാനുണ്ടെന്നും പറഞ്ഞ് എസ് ഐ യുവതിയെ ക്വാർട്ടേഴ്‌സിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇവിടെ വെച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്.

അടുത്ത ദിവസവും യുവതിയെ വിളിച്ചുവരുത്തി പീഡനം തുടർന്നു. ഇതോടെ യുവതി മറ്റൊരു പോലീസ് ഉദ്യോഗസ്ഥനോട് വിവരം പറയുകയും ഇയാൾ വഴി എസ് പിക്ക് പരാതി നൽകുകയുമായിരുന്നു.
أحدث أقدم