ഗുവാഹതി/കൊല്‍ക്കത്ത: അസം, പശ്ചിമ ബംഗാള്‍ നിയമസഭകളിലേക്ക് ആദ്യഘട്ട പോളിങ്ങ് ഇന്ന്. 126 അംഗ അസം നിയമസഭയിലെ 47ഉം 294 സീറ്റുള്ള ബംഗാളില്‍ 30 മണ്ഡലങ്ങളിലുമാണ് ശനിയാഴ്ച വോട്ടെടുപ്പ്.
മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ച തേടുേമ്ബാള് അട്ടിമറി ജയം നേടാന്‍ ശ്രമിക്കുകയാണ് ബി.ജെ.പി. കോണ്‍ഗ്രസ്-ഇടതുമുന്നണിയും സജീവമായി കളത്തിലുണ്ട്.
അസമില്‍ ഭരണകക്ഷിയായ ബി.ജെ.പി-അസം ഗണപരിഷദ് സഖ്യവും മുഖ്യപത്രിപക്ഷമായ കോണ്‍ഗ്രസ്-എ.യു.ഡി.എഫ് സഖ്യവും തമ്മിെല പോരാട്ടമാണ് മിക്കയിടങ്ങളിലും.