തലശ്ശേരിയിൽ സ്വതന്ത്ര സ്ഥാനാർഥി സിഒടി നസീറിന് എൻഡിഎ പിന്തുണ


തലശ്ശേരിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് നല്‍കിയ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെ മണ്ഡലത്തില്‍  ബിജെപി സ്വതന്ത്ര സ്ഥാനാര്‍ഥിയാകാൻ നസീറിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ബിജെപി സ്ഥാനാര്‍ഥിയാകാനില്ലെന്ന്് നസീര്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെ ബിജെപി ജില്ലാ നേതൃത്വം വിവിധ ഘട്ടങ്ങളിലായി നസീറുമായി ചര്‍ച്ച നടത്തിയതോടെ തീരുമാനത്തിൽ മാറ്റം വരികയായിരുന്നു.

ബിജെപി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് കോണ്‍ഗ്രസിന് വോട്ട് മറയ്ക്കാനാണെന്ന് സിപിഎം ആരോപിച്ചിരുന്നു.


أحدث أقدم