മുഹമ്മ: ശാപമോക്ഷം കാത്ത് പാതിരാമണല് ദ്വീപ്. വേമ്പനാട്ട് കായലില് സ്ഥിതി ചെയ്യുന്ന പാതിരാമണല് ദ്വീപിലേക്ക് വിദേശികളും സ്വദേശികളുമായ നിരവധി സഞ്ചാരികളെത്താറുണ്ട്. ഇവര്ക്ക് വേണ്ട ഒരു അടിസ്ഥാന സൗകര്യവും ഇവിടില്ല. വര്ഷങ്ങളായി ദ്വീപില് താമസിച്ചിരുന്ന 13 കുടുംബങ്ങളെ മാറ്റിപാര്പ്പിച്ചത് വിനോദ സഞ്ചാര കേന്ദ്രം എന്ന സ്വപ്നം നിറവേറ്റാനാണ്.
ദ്വീപിന്റെ ജൈവ വൈവിധ്യ പ്രാധാന്യവും സഞ്ചാരികളെ ആകര്ഷിക്കാനുള്ള കഴിവും കണക്കിലെടുത്ത് സംസ്ഥാന സര്ക്കാര് പ്രോജക്ട് തയ്യാറാക്കി. 1990ല് ആയിരുന്നു ഇത്. പ്രസിദ്ധ ശില്പി കാനായി കുഞ്ഞുരാമന് രൂപകല്പന ചെയ്തതായിരുന്നു ആ പദ്ധതി. 90 ഫെബ്രുവരി 18 ന് അന്നത്തെ ഉപരാഷട് പതി ഡോ: ശങ്കര് ദയാല് ശര്മ്മ തറക്കല്ലിട്ടു. മുഖ്യമന്ത്രി ഇ.കെ.നായനാരായിരുന്നു അധ്യക്ഷന്. പക്ഷേ പദ്ധതി മുന്നോട്ട് നീങ്ങിയില്ല.
പിന്നീട് മുഹമ്മ പഞ്ചായത്തറിയാതെ ദ്വീപ് സ്വകാര്യ കമ്പനിക്ക് കൈമാറാന് നീക്കമുണ്ടായി. സര്ക്കാരിന്റെ നീക്കത്തിനെതിരെ പരിസ്ഥിതി പ്രവര്ത്തകരും പഞ്ചായത്തും ജനങ്ങളും പോരാടി വിജയിച്ചു. 2008ല് പാതിരാമണല് ബയോപാര്ക്ക് എന്ന പുതിയ പദ്ധതിയുമായി സര്ക്കാര് മുന്നിട്ടിറങ്ങി. 550 ലക്ഷം ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്ര സംസ്ഥാന സര്ക്കാരുകളുടെ അംഗികാരവും ലഭിച്ചു. 2008 നവം. 10 ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് തറക്കല്ലിട്ടു.
ഈ പദ്ധതിക്ക് രണ്ട് ഘടകങ്ങളുണ്ട്. പാതിരാമണല് ബയോപാര്ക്ക് ആയി വികസിപ്പിക്കുക, കായിപ്പുറത്ത് അക്വേറിയവും നാച്ചുറല് മ്യൂസിയവും നിര്മ്മിക്കുക എന്നതും ദ്വീപില് ടോയ്‌ലറ്റ് ബ്ലോക്കും നടപ്പാതയും പ്രവേശന കവാടവും ഒഴികെ ഒരു നിര്മ്മാണ പ്രവര്ത്തനവും പാടില്ല ദ്വീപില് ജൈവവൈവിധ്യ പാര്ക്കും, ബട്ടര് ഫ്‌ളൈ പാര്ക്കും ലക്ഷ്യമിടുന്നു. ആകര്ഷകമായ ഈ വമ്പന് പദ്ധതിയും സര്ക്കാരിന്റെ കെടുകാര്യസ്ഥത കാരണം ഇല്ലാതായി. കേന്ദ്രം അനുവദിച്ച അഞ്ചു കോടിയും സംസ്ഥാനത്തിന്റെ 50 ലക്ഷവും ലാപ്‌സായി എന്നാണ് അറിയുന്നത്.
മന്ത്രിമാര് ഇട്ട തറക്കല്ലുകള് പഞ്ചായത്ത് ഓഫീസില് വിശ്രമത്തിലാണ്. എന്നെങ്കിലും ഈ മനോഹര ദ്വീപിന് ശാപമോക്ഷം ഉണ്ടാകുമോ, എന്നാണ് ഉയരുന്ന ചോദ്യം.
ശാപമോക്ഷം കാത്ത് പാതിരാമണല് ദ്വീപ്, കേന്ദ്രം അനുവദിച്ച അഞ്ചു കോടി ലാപ്‌സായി
Guruji
0
Tags
Entertainment