തിരുവനന്തപുരം: വിദേശത്തുനിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കലാണ് വിദേശകാര്യ വകുപ്പിന്റെ ജോലിയെന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത് കേന്ദ്രമന്ത്രി വി. മുരളീധൻ. തന്റെ വകുപ്പ് എന്താണെന്ന് മുഖ്യമന്ത്രിക്ക് അറിയില്ല. കേന്ദ്രപദവി വാഹിക്കാത്തത് കൊണ്ടാവാം മുഖ്യമന്ത്രിക്ക് അറിയാത്തതെന്നും മുരളീധരൻ പരിഹസിച്ചു.
കസ്റ്റംസ് ധനകാര്യ വകുപ്പിന്റെ കീഴിലാണ് വരുന്നതെന്നും മുരളീധരന് ഓര്‍മപ്പെടുത്തി. മുരളീധരന് കേന്ദ്രമന്ത്രിയായതിന് ശേഷമാണ് നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് തുടങ്ങിയതെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് വാര്‍ത്താക്കുറിപ്പ് എഴുതി നല്‍കിയത് സാമാന്യ വിവരം ഇല്ലാത്തയാളെന്നും മുരളീധരന് പരിഹസിച്ചു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞത് വിവരക്കേടെന്നും അദ്ദേഹത്തെക്കൊണ്ട് വിഡ്ഢിത്തരങ്ങള്‍ പറയിച്ചെന്നും മുരളീധരന് വിമര്‍ശിച്ചു.