ഗൃഹനാഥന്റെ മരണത്തിൽ ഭാര്യയും മക്കളും ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ



ഗൃഹനാഥന്റെ മരണത്തിൽ ഭാര്യയും മക്കളും ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ
കാ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട കാസർഗോഡ് ക​ടു​മേ​നി സ​ർ​ക്കാ​രി​യ കോ​ള​നി​യി​ലെ പാ​പ്പി​നി വീ​ട്ടി​ൽ രാ​മ​കൃ​ഷ്ണ​ന്‍റെ(49) മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ​യും ര​ണ്ടു പെ​ണ്‍​മ​ക്ക​ളു​മു​ൾ​പ്പെ​ടെ ആ​റു​പേ​ർ അ​റ​സ്റ്റി​ലാ​യി. രാ​മ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ പി.​കെ. ത​മ്പാ​യി(40 ), മ​ക​ൾ രാ​ധി​ക(19), പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടാ​മ​ത്തെ മ​ക​ള്‍, ഇ​വ​രു​ടെ ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ളാ​യ പി.​എ​സ്. സ​നി​ൽ(19), പി.​എം. മ​ഹേ​ഷ്(19), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രു ആ​ണ്‍​സു​ഹൃ​ത്ത് എ​ന്നി​വ​രെ​യാ​ണ് ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് രാ​മ​കൃ​ഷ്ണ​നെ വീ​ടി​നു സ​മീ​പ​ത്തു​ള്ള കാ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തൂ​ങ്ങി​മ​ര​ണ​മെ​ന്നാ​യി​രു​ന്നു ആ​ദ്യ​നി​ഗ​മ​ന​മെ​ങ്കി​ലും കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ട് പെ​ൺ​മ​ക്ക​ളും ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ളു​മാ​യു​ള്ള ബ​ന്ധ​ത്തെ രാ​മ​കൃ​ഷ്ണ​ന്‍ എ​തി​ര്‍​ത്ത​താ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്


أحدث أقدم