പാമ്പാടി : ഇന്ന് ഉച്ചകഴിഞ്ഞ് 3: 50 നോട് കൂടി പാമ്പാടി 9 ആം മൈലിൽ ആയിരുന്നു അപകടം
പാമ്പാടി പഞ്ചായത്ത് സെക്രട്ടറി , ഫോട്ടോ ഗ്രാഫർ സജി , പോലീസ് ഉദ്ധ്യോഗസ്ഥൻ ചാക്കോ എന്നിവർ ആണ് ഒരു വാഹനത്തിൽ ഉണ്ടായിരുന്നത് , കോട്ടയം ഭാഗത്തേയ്ക്ക് ഇലക്ഷൻ ഡ്യൂട്ടിയുടെ ഭാഗമായി പോയ ഇവരുടെ വാഹനത്തിലാണ് എതിരെ വന്ന കാർ ഇടിച്ചത് അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ചാക്കോയിക്ക് സാരമായ പരുക്കുണ്ട് പരുക്കേറ്റവരെ നിസാർ പാമ്പാടി വാഹനത്തിൽ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ ചാക്കോയെ മെഡിക്കൽ കോളേജിലേയ്ക്കും മാറ്റി അപകടത്തെ തുടർന്ന് വാഹനത്തിൽ നിന്നും ഡീസൽ റോഡിൽ ഒഴികിയത് പാമ്പാടി ഫയർഫോഴ് എത്തി കഴുകി വൃത്തിയാക്കി പാമ്പാടി പോലീസും സ്ഥലത്തെത്തി