ട്ര​ക്കും ഓ​ട്ടോറി​ക്ഷ​യും കൂട്ടിയിടിച്ച് അ​ഞ്ച് പേ​ര്‍ മ​രി​ച്ചു.





മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ട്ര​ക്കും ഓ​ട്ടോറി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. എ​ട്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബീ​ഡ്-​പാ​ര്‍​ലി ഹൈ​വേ​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.

ഓ​ട്ടോറി​ക്ഷ​യി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന​വ​രാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ല്‍ ര​ണ്ട് കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ട്ര​ക്ക് ഒ​രു കാ​റി​ലും ബൈ​ക്കി​ലും ഇ​ടി​ച്ചി​രു​ന്നു. ഇ​തി​ല്‍ സ​ഞ്ച​രി​ച്ച​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ​വ​രെ ബി​ഡ് സി​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ന് ശേ​ഷം ട്ര​ക്ക് ഡ്രൈ​വ​ര്‍ സ്ഥ​ല​ത്ത് നി​ന്നും ഓ​ടി ര​ക്ഷ​പെ​ട്ടു.
أحدث أقدم