നാല് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും ഒരു പോലീസുകാരനും റെയിൽവേ ഓഫീസറും ഒരു സുരക്ഷാ ജീവനക്കാരനുമാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേരെ കാണാതായിട്ടുണ്ട്
ന്യൂ കൊയിലാഘട്ട് കെട്ടിടത്തിന്റെ 13ാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഈസ്റ്റേൺ, സൗത്ത് ഈസ്റ്റേൺ റെയിൽവേകൾ സംയുക്തമായി ഉപയോഗിക്കുന്ന കെട്ടിടമാണിത്. 12ാം നിലയിലെ ലിഫ്റ്റിനുള്ളിലാണ് അഞ്ച് മൃതദേഹങ്ങൾ ലഭിച്ചത്.
മുഖ്യമന്ത്രി മമതാ ബാനർജി അപകടസ്ഥലം സന്ദർശിച്ചു. തീപിടിത്തമുണ്ടായതിനിടെ ലിഫ്റ്റ് ഉപയോഗിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് മമത പറഞ്ഞു.