ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ എ പി അബ്‌ദുളളക്കുട്ടിയെ ബി ജെ പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. നിലവില്‍ ബി ജെ പിയുടെ ദേശീയ ഉപാദ്ധ്യക്ഷനാണ് അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പി കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവച്ചതോടെയാണ് മലപ്പുറം ലോക്‌സഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
നിയമസഭാ തിരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ തിരക്കിലുള്ള എല്‍ ഡി എഫും യു ഡി എഫും ഇതു വരെ മലപ്പുറം ഉപതിരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.